മഴപ്പാറ്റചിറകില്‍ പൊടിച്ച സന്ധ്യ,
നെയ്തിരിയിലെരിഞ്ഞവള്‍ക്ക്
കരിംചുട്ടി കുത്തി.
കാല്‍ത്തളയായി പിണഞ്ഞ ഒരണലി,
വയറ്റാട്ടിയെ വിഷം തീണ്ടിച്ച്
കാവില്‍ കൊന്നിട്ടൂ.
ഏഴാം യാമത്തില്‍ പാലപ്പൂക്കള്‍,
അവളുടെ നീണ്ട മുടിയിഴ തഴുകി
ഉതിര്‍ന്നു വീണു
ബലിക്കലില്‍ തലതല്ലി,
കരിംച്ചാത്തന്‍ പൂവന്റെ ആത്മാഹുതി !
ചോര നക്കി, ഗുരുതിക്കളത്തിലെ കുറുനരി തോറ്റം പാടി -
"മെയ്യാട്ടം, മുടിയാട്ടം, കടമിഴിയാട്ടം
യക്ഷി,യക്ഷി,യക്ഷി വരുന്നേ!!!"
No comments:
Post a Comment