ഞാനിപ്പോള്‍ ട്രെയിനില്‍ ആണ് . പുലര്‍കാലത്തെ കോടമഞ്ഞ് കട്ടകെട്ടിയ കനത്ത കാറ്റ് മുഖത്ത് ആഞ്ഞടിക്കുന്നു. ധക് ... ധക് ... ധക് , ഉരുക്ക് ചക്രങ്ങള്‍ പാളം മാറുകയാണ് . ജനലിലൂടെ താഴേക്ക് നോക്കി, തീവണ്ടിയുടെ ചക്രത്തിനടിയില്‍നിന്ന് ഒരു പാളം പുറത്തേക്ക് വരുന്നു, അത് അകന്നു പോകുന്നു, പിന്നെ പയ്യെ വേഗത കൂടി...
"എങ്ങട പോണേ?" തൊട്ടടുത്തിരുന്ന മധ്യവയസ്ക്കന്‍ ചോദിച്ചു.
-"ങേ?"
"അല്ല, എങ്ങടാ പോണെന്ന്?"
-"തിരുവനന്തപുരത്തേക്ക്"
"അവിട്യാണോ ജോലി?"
-"അല്ല, RCC* വരെ ഒന്ന് പോണം " (*Regional Cancer Centre)
" ഉം " ആ ഉത്തരം കൊണ്ട് തൃപ്തിപ്പെട്ട് അയാള്‍ വീണ്ടും പത്രത്തിനകത്തേക്ക് തല പൂഴ്ത്തി
ഞാന്‍ ബാഗില്‍നിന്ന് ഹെഡ്ഫോണ്‍ എടുത്ത് ചെവിയില്‍ വച്ചു. "WALKMAN"ന്റെ തടിച്ച ബട്ടണില്‍ വിരല്‍ അമര്‍ത്തി...
"പകരുക നീ, അനുരാഗമാം വിഷം
ഈ ചില്ലുപാത്രം നിറയേ....",
ഷഹബാസ് അമന്‍ വിഷാദം കല്ലിച്ച സ്വരത്തില്‍ പാടിത്തുടങ്ങി...
ഹൃദയത്തില്‍ തുടിച്ച ഗസലുകല്‍ക്കൊപ്പം, നരച്ച ആകാശം നിഴലിച്ച വയലുകളും ഇരുണ്ട തെങ്ങിന്‍തോപ്പുകളും ജനലിലൂടെ ഒഴുകിപോയി...
തമ്പാനൂരില്‍ വണ്ടിയിറങ്ങി നേരെ കോഫിഹൗസ് ലേക്ക് നടന്നു.ആ കെട്ടിടത്തിനകത്തെ പിരിയന്‍വഴി കുറച്ചു കയറിയപ്പോള്‍ ഒഴിഞ്ഞ ഒരു ബഞ്ചുകണ്ടു.ഓര്‍ഡര്‍ കൊടുത്ത ചായയും നെയ്‌റോസ്റ്റും കാത്തിരിക്കുന്നതിനിടയില്‍ പ്രതീക്ഷിച്ചപോലെ ഫോണ്‍ ശബ്ദിച്ചു.
-"ഹലോ?"
"ആ..., ചേട്ടാ , ഞാന്‍ സിബി ആണ് . ഇവിടെ എത്യാര്‍ന്നോ?"
-"ട്രെയിന്‍ എറങ്ങി, ഒരു അര മണിക്കൂര്‍കൊണ്ട് ഞാന്‍ എത്യേക്കാം"
"ശരി, എത്തീട്ട് വിളിച്ചാമതി, ഞാന്‍ ഇവിടെ മുമ്പിത്തന്നെ കാണും ."
മറുതലക്കലെ വെറുങ്ങലിച്ച ശബ്ദം നിലച്ചു.
കാന്‍സര്‍ സെന്റെറിനു മുന്‍പില്‍ ധാരാളം വാഹനങ്ങള്‍; വില കൂടിയതും, കുറഞ്ഞതും എല്ലാം...അതിനിടയിലൂടെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും അരിച്ചു നടക്കുന്നു.
ഞാന്‍ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്തു. എന്റെ വലതുവശത്തെ ചീനിമരചുവട്ടില്‍നിന്ന് ഒരു ഫോണ്‍ ശബ്ദിച്ചു...
ഇടതു കൈ ഉയര്‍ത്തിക്കൊണ്ട് അയാള്‍ എന്റെ അടുത്ത് വന്നു. ചെറുപ്പക്കാരന്‍; മെല്ലിച്ച കൈത്തണ്ടയില്‍ മുറിപ്പാടുകള്‍ , കലങ്ങിചീര്‍ത്ത കണ്ണുകളില്‍ ഒരു ചിരി, ഞാനും ചിരിച്ചു.
-"സമയം കളയണ്ട, എവിട്യാ ചേട്ടാ ബ്ലഡ് ബാങ്ക്?"
"ഇത് എന്റെ അളിയനാ, പുള്ളി വരും കൂടെ", അടുത്ത് നിന്ന ആളുടെ കയ്യില്‍ എന്‍ട്രി പാസ് കൊടുത്തുകൊണ്ട് അയാള്‍ എന്നോട് പറഞ്ഞു.
എല്ലാം കഴിഞ്ഞ് അയാളോടൊപ്പം തിരിച്ചു നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു ; ആ കുഞ്ഞിനെ കുറിച്ച് , അസുഖത്തെ കുറിച്ച്, നാട് , വീട് അങ്ങനെ പലതും...കേള്‍ക്കാന്‍ സുഖമില്ലാത്ത കാര്യങ്ങള്‍. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ് ഇളകി മറിഞ്ഞു, തിളച്ചു പൊങ്ങി...
ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍, കറുത്ത് തടിച്ച ഒരു പോലീസുകാരന്‍ ഒരുത്തനെ മുണ്ടില്‍ കുത്തിപ്പിടിച്ച് കൊണ്ട് പോകുന്നത് കണ്ടു, കള്ളനായിരിക്കും...
കമ്പാര്ട്ട്മെന്റ്റ് ഏറെക്കുറെ കാലിയായിരുന്നു, ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഞാന്‍ സീറ്റില്‍ ചാരി പുറത്തേക്ക് നോക്കിയിരുന്നു... പലതരം ആളുകള്‍, കടകള്‍, വണ്ടികള്‍, വീടുകള്‍...; എല്ലാം ഓടി മറയുകയാണ് , ധൃതിപ്പെട്ട് പുറകോട്ടു പായുന്ന ലോകം!
സമയം, ഒന്നിനും പിടികൊടുക്കാതെ തീവണ്ടിക്കൊപ്പം കുതറിയോടുന്നു....
കണ്ണുകള്‍, നിര്‍ത്താതെ പായുന്ന കാഴ്ചകളുടെ ലോകത്തേക്ക് ഊളിയിട്ടു....
മനസ്, അനുഭവങ്ങളുടെ പിന്നാമ്പുറങ്ങളില്‍ അലഞ്ഞു നടന്നു ...
ഓരോ രക്തദാനവും പുതിയ ആളുകളെ പരിചയപ്പെടുത്തുന്നു, പുതിയ അനുഭവങ്ങളിലേക്ക് വാതില്‍ തുറക്കുന്നു... ഈ ലോകത്ത് നമ്മുടെ ചോരക്ക് എത്രയോ അവകാശികള്‍; ഗര്‍ഭിണികള്‍, കുട്ടികള്‍, ശസ്ത്രക്രിയ കാത്തിരിക്കുന്നവര്‍, വാര്‍ധക്യം കട്ടിലില്‍ ചുരുട്ടികൂട്ടിയവര്‍, അങ്ങനെ എത്രയോ പേര്‍...നമ്മുടെ രക്തം സ്വീകരിച്ച് ചിലര്‍ ജീവിക്കുന്നു, മറ്റുചിലര്‍ മരിക്കുന്നു.പക്ഷെ, ആരെയും പിന്നീട് കാണാറില്ല, ജീവിതത്തിന്റെ തിരക്കുകളില്‍ മുങ്ങി അവരൊക്കെ അപ്രത്യക്ഷരാകുന്നു...
ജസിയുടെ മുഖം എന്തോ മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല, 10 വയസുള്ള കുസൃതിക്കുട്ടി. മൂന്നു മാസം മുന്‍പേ ഒരു സ്കൂട്ടര്‍ അപകടത്തില്‍ അവളുടെ അമ്മ മരിച്ചു, അവളുടെ അച്ഛന്റെ കയ്യില്‍ കണ്ട മുറിക്കലയുടെ അര്‍ഥം അതായിരുന്നു. വിട്ടുമാറാത്ത പനി സ്കൂള്‍ദിനങ്ങള്‍ കട്ടെടുത്തപ്പോള്‍ അവള്‍ വേദനിച്ചു. ഇപ്പോള്‍ അവിടെ, RCC യുടെ തണുത്ത കട്ടിലില്‍ കിടക്കുമ്പോഴും അവള്‍ക്കറിയില്ല, അര്‍ബുദത്തിന്റെ കുമിളുകള്‍ അവളുടെ രക്തത്തില്‍ പെരുകുന്നത്...
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ്;
"ഇനിയും ഒരിക്കല്‍ നിന്നെ കാണാന്‍ ഞാന്‍ വരും, കൈ നിറയേ ചോക്ലേറ്റ് പെട്ടികളുമായി;കാരണം, നീ എന്റെ ചോരയുടെ അവകാശിയാണ്..."
നിയോണ്‍ വെളിച്ചത്തില്‍ കുതിര്‍ന്ന മഞ്ഞബോര്‍ഡ് ജാലകത്തിന് പുറത്ത് തെളിഞ്ഞു .
"ഏറണാകുളം ടൌണ്‍ "
ഞാന്‍ ബാഗെടുത്ത് പതിയെ എഴുന്നേറ്റു...